ആരാമ്പ്രം മിഹ്റാജുൽ ഹുദ സി എം
സെന്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച്
സുൽത്താനുൽ ഉലമ കാന്തപുരംഎ.പി
അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു
കൊടുവള്ളി : സത്യവിശ്വാസികളുടെ
പ്രധാന ആയുധം പ്രാർത്ഥനയാണെ
ന്നും അതിൽപ്പെട്ട പ്രധാന പ്രാർത്ഥന
നിസ്കാരമാണെന്നും അതിന് വേണ്ടിയാണ് പള്ളികൾ സ്ഥാപിക്കുന്നതെന്നും
സുൽത്താനുൽ
ഉലമ കാന്തപുരം എ.പി അബൂബക്കർ
മുസ്ല്യാർ പറഞ്ഞു.
കേരള കരയിൽ പള്ളികൾ വ്യാപകമായതാണിവിടെ
കാണുന്ന മതസൗഹാർദ്ദത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, ആരാമ്പ്രം മിഹ്റാ
ജുൽ ഹുദ സി എം സെന്റർ ഉദ്ഘാ
ഘാടനം നിർവ്വഹിച്ച് സംസാരിക്കുക
യായിരുന്നു അദ്ദേഹം.
സുന്നിപ്രസ്ഥാനത്തിന്റെ
യും സമസ്തയുടെയും ചരിത്രത്തിൽ
നിരണ്ണായകമായ സംഭവങ്ങൾക്ക് സാ
ക്ഷ്യം വഹിച്ച മടവൂരിലെ ആരാമ്പ്രത്ത്
സുന്നി പ്രവർത്തകരുടെ സ്വപ്നസാക്ഷാത്കാരമായമിഹ്റാജുൽ ഹുദ സി എം സെന്റർ ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്താനുൽ ഉലമ
കാന്തപുരം എ.പി അബൂബക്കർ മു
സ്ലിയാർ മഗ്‌രിബ് നിസ്കാരത്തിന്
നേതൃത്വം നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു
തുടർന്ന് നടന്ന പൊതു സമ്മേളനം
കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ
സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം
ചെയ്തു.
സത്യവിശ്വാസിക്ക് വിഷമവും
പ്രയാസവും നേരിടുമ്പോൾ പള്ളികളിൽ പ്രവേശിച്ച് രണ്ട് റക്ക്അത്ത് സുന്നത്ത് നിസ്കാരം നിർവ്വഹിക്കുന്നത് ഉചിതമാണെന്ന്
അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ
പറഞ്ഞു
സയ്യിദ് ഇൽയാസ് ഹൈദ്രൂസി എരു
മാട്, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഹാരി താത്തൂർ,ആത്മീയ സദസിന് നേതൃത്വം
നൽകി.
പള്ളി നിർമ്മാണത്തിന് ധനസഹായം നൽകിയ അബുദബി
പൌരൻമാരായ ബദർ മിസ് ബഹ്
മുഹമ്മദ് ളാഹിരി .
സാലിം മിസ്ബഹ്
മുഹമ്മദ് ളാഹിരി .
മതർ മിസ്ബഹ്
മുഹമ്മദ് ളാഹിരി മുഖ്യാതിഥിയായി.
സ്വാഗത സംഘം ചെയർമാൻ
പി.കെ.സി മുഹമ്മദ് സഖാഫി അധ്യക്ഷത
വഹിച്ചു.
ടി.കെ അബ്ദുറഹിമാൻ ബാഖവി മടവൂർ, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, എ.പി അൻവർ സഖാഫി,
മുഹമ്മദലി സഖാഫി
വള്ളിയാട് .ഉമർ സഖാഫി മായനാട് . പാലത്ത് അബ്ദുറഹിമാൻഹാജി.കെ
കെ.ആലിക്കുട്ടി ഫൈസി,ടി.എ മുഹമ്മദ് അഹ്സനി .
എൻ ഖാദർ മാസ്റ്റർ
തുടങ്ങിയവർ സംബന്ധിച്ചു
സ്വാഗത സംഘം ജനറൽ കൺവീനർ എ.കെ.അബൂബക്കർ സ്വാഗതവും മിഹ്റാജുൽ ഹുദ സി എം സെന്റർ
ജനറൽ സിക്രട്ടരി നെല്ലിക്കൽ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
Post a Comment