വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി സിപിഐ സ്ഥാനാർത്ഥി. സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സത്യൻ മൊകേരിയെ സ്ഥാനാർത്ഥിയായി നിർദേശിച്ചത്.
ഇത് രണ്ടാം തവണയാണ് സത്യൻ മൊകേരി പാർലമെന്റിലേക്ക് മത്സരിക്കുന്നത്.
ഇതിന് മുൻപ് 2014 ലായിരുന്നു അദ്ദേഹം വയനാട്ടിൽ നിന്ന് മത്സരിക്കുന്നത്.
ഏതാണ്ട് ഇരുപതിനായിരം വോട്ടുകൾക്കായിരുന്നു അദ്ദേഹം അവിടെ പരാജയപ്പെട്ടത്.
വയനാട്ടിലെ ജനങ്ങൾ തീർച്ചയായും എൽഡിഎഫിനോട് സഹകരിക്കുമെന്ന് സത്യൻ മൊകേരി പറഞ്ഞു.
ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നത് . മുൻപ് ഉള്ള അനുഭവങ്ങൾ ശക്തമാണ്.
വയനാട്ടിലെ ഭൂരിപക്ഷം ആളുകളും പാവപ്പെട്ട കർഷകരും തൊഴിലാളികളുമാണ്.
അവരുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് എൽഡിഎഫാണ്.
ആ രാഷ്ട്രീയമാണ് ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി തീരുമാനിച്ചാൽ അത് അനുസരിക്കുകയാണ് വേണ്ടത് അത് തന്നെയാണ് താനും ഇവിടെ ചെയ്തത്. പാർട്ടി തീരുമാനം എടുത്തത് മുതൽ അത് പൂർണമായും വിജയിപ്പിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വം.
തിരഞ്ഞെടുപ്പ് പ്രചാരണം മറ്റന്നാൾ മുതൽ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment