സംഘാടക സമിതി രൂപീകരിച്ചു.
ഓമശ്ശേരി:കൊടുവള്ളി ഉപജില്ല ഏകദിന സ്കൂൾ പ്രവൃത്തി പരിചയ മേള ഒക്ടോബർ 15 ന് (ചൊവ്വ) ഓമശ്ശേരി വിദ്യാപോഷിണി എ.എൽ.പി സ്കൂളിൽ വെച്ച് നടക്കും.കൊടുവള്ളി ഉപജില്ലയിലെ പ്രൈമറി,ഹൈസ്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ അറുപതോളം വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും.
മേളയുടെ വിജയത്തിനായി പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു.വിദ്യാപോഷിണി എൽ.പി.സ്കൂളിൽ നടന്ന രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.പി.അബ്ദുൽ ഖാദർ പരിപാടികൾ വിശദീകരിച്ചു.വിദ്യാപോഷിണി എ.എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി ഷമീർ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.വി.അബ്ദുൽ റഹിമാൻ മാസ്റ്റർ,യു.കെ.ഹുസൈൻ,പി.എ.ഹുസൈൻ മാസ്റ്റർ,ഷമീം അലി,വി.ഷാഹിന ടീച്ചർ,മുഹമ്മദലി മാസ്റ്റർ,അബ്ദുൽ റസാഖ് മാസ്റ്റർ(കർമ്മ),ഹിഫ്സുറഹ്മാൻ മാസ്‌റ്റർ,പി.വി.അബ്ദുല്ല,മുഹമ്മദലി സുറുമ,സക്കീർ പുറായിൽ,എ.കെ.അഷ്‌റഫ് എന്നിവർ സംസാരിച്ചു.
മേളയുടെ സമ്പൂർണ്ണ വിജയത്തിനായി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ചെയർമാനും വിദ്യാ പോഷിണി പ്രധാനാധ്യാപകൻ കെ.വി.ഷമീർ ജനറൽ കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.പി.വി.അബ്ദുൽ റഹ്‌മാൻ മാസ്റ്റർ(ചെയർ),കെ.അബൂബക്കർ സ്വിദ്ദീഖ് (കൺ)ഭാരവാഹികളായി റിസപ്ഷൻ കമ്മിറ്റിയും യു.കെ.ഹുസൈൻ(ചെയർ),എ.കെ.മുഹമ്മദലി (കൺ) ഭാരവാഹികളായി ഫുഡ് കമ്മിറ്റിയും രൂപീകരിച്ചു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി മേളയും ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായി സെന്റ്മേരിസ് ഹൈസ്കൂളിൽ 15 ന് നടക്കും.
ഫോട്ടോ:ഓമശ്ശേരി വിദ്യാപോഷിണി സ്കൂളിൽ നടക്കുന്ന കൊടുവള്ളി ഉപജില്ല സ്കൂൾ പ്രവൃത്തി പരിചയ മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
Post a Comment