ഓമശ്ശേരി:എൻട്രൻസ്‌ പരീക്ഷയിൽ മികച്ച റാങ്ക്‌ നേടി ഉപരി പഠനത്തിന്‌ (മെഡിക്കൽ) പോണ്ടിച്ചേരി മഹാത്മാ ഗാന്ധി പി.ഐ.ഡി.എസ്‌.കോളേജിൽ മെറിറ്റിൽ പ്രവേശനം നേടിയ അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര ഇ.കെ.ശമീർ(ഖത്തർ)-റഹീന ദമ്പതികളുടെ മകൾ റിൻഷാന ഷെറിനെ അമ്പലക്കണ്ടി വിൻ പോയിന്റ്‌ അക്കാദമി അനുമോദിച്ചു.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനവും ഉപഹാര സമർപ്പണവും നടത്തി.'വിൻ പോയിന്റ്‌'വൈ.ചെയർമാൻ പി.സുൽഫീക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ഡോ:കെ.സൈനുദ്ദീൻ,വി.സി.അബൂബക്കർ ഹാജി,കെ.ടി.എ.ഖാദർ,കെ.ടി.ഇബ്രാഹീം ഹാജി,വി.സി.ഇബ്രാഹീം,നെച്ചൂളി അബൂബക്കർ കുട്ടി,മുഹമ്മദ്‌ കുഴിമ്പാട്ടിൽ,മുഹമ്മദലി കിഴക്കേടത്ത്‌,പി.പി.നൗഫൽ,പി.ടി.മുഹമ്മദ്‌,മഠത്തിൽ ഖാദർ,സി.വി.ഹുസൈൻ,കെ.ടി.ഹക്കീം,ശംസുദ്ദീൻ നെച്ചൂളി,ഇ.കെ.മുഹമ്മദ്‌,ടി.പി.സലീം,എസ്‌.കെ.മുഹമ്മദലി,ലത്വീഫ്‌ കുഴിമ്പാട്ടിൽ,റഫീഖ്‌ നെച്ചൂളി,അഷ്‌റഫ്‌ കീപ്പോര്‌,ബഷീർ മാണിക്കഞ്ചേരി,നിസാർ മഠത്തിൽ,ഇബ്രാഹീം കുറ്റിക്കര,ജാബിർ കൊളങ്ങരേടത്ത്‌,ഇ.കെ.സലീം എന്നിവർ സംസാരിച്ചു.'വിൻ പോയിന്റ്‌'കോ-ഓർഡിനേറ്റർ ഡോ:യു.അബ്ദുൽ ഹസീബ്‌ സ്വാഗതവും അബ്ദുൽ റഹ്മാൻ കുഴിമ്പാട്ടിൽ നന്ദിയും പറഞ്ഞു.

ഫോട്ടോ:അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര റിൻഷാന ഷെറിന്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി വിൻ പോയിന്റ്‌ അക്കാദമിയുടെ ഉപഹാരം കൈമാറുന്നു.

Post a Comment

Previous Post Next Post