വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ പുതുതായി നിർമിച്ച ജൈവ വൈവിധ്യ ഉദ്യാനം
ഓമശ്ശേരി :
വിദ്യാലയ അങ്കണത്തിൽ ജൈവവൈവിധ്യ പാർക്കും വിദ്യാവനവുമൊരുക്കി മികച്ച മാതൃക സൃഷ്ടിച്ചിരിക്കുകയാണ് വേനപ്പറലിറ്റിൽ ഫ്ലവർ യു പി സ്കൂൾ .
ഒരേ സമയം മുന്നൂറിലേറെ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പരിപാടികളിൽ പങ്കെടുക്കാനും വിശ്രമിക്കാനുമുള്ള ഇരിപ്പിട സൗകര്യം പാർക്കിലൊരുക്കിയിട്ടുണ്ട്.
21-10-2024 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവമ്പാടി MLA ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്യുന്ന വേനപ്പാറ LFUPSൻ്റെ ജൈവ വൈവിധ്യ ഉദ്യാനം
20 സെൻ്റ് സ്ഥലത്ത് മുളങ്കൂട്ടങ്ങളും വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചിട്ടുള്ള പാർക്ക്, വിദ്യാർഥികളിൽ ജൈവ വൈവിധ്യ സംരക്ഷണ അവബോധവും പരിസ്ഥിതി സ്നേഹവും വളർത്തുന്നതിനും വിദ്യാലയ പരിപസരം പച്ചപ്പിൽ നിലനിർത്തുന്നതിനും
ഉപകരിക്കുന്നു.
കാർഷിക- ജൈവ വൈവിധ്യ പ്രവർത്തനങ്ങളിൽ മികച്ച മാതൃകകൾ സൃഷ്ടിച്ച് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള വിദ്യാലയമാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ '
പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പഠനത്തിനും ജൈവവൈവിധ്യ പാർക്കിൻ്റെ സംരക്ഷണ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി ഫോറസ്ട്രി ക്ലബുകളും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ ആർ സി വിദ്യാർഥികളും നേതൃത്വം നൽകി വരുന്നു.
സ്കൂളിന് സമീപത്തുകൂടി കടന്നുപോകുന്ന പൊതുമരാമത്ത് റോഡിന് സമീപമുള്ള പാർക്കിന് റോഡ് വികസനം വന്നതോടു കൂടി കൂടുതൽ കാഴ്ച കൈവന്നിരിക്കുകയാണ്.
ജൈവ വൈവിധ്യ പാർക്കിൻ്റെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് 21-ാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് നിർവഹിക്കും. സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ താമരശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും.
ക്ലാസ്മുറികൾക്കു പുറത്ത് പച്ചപ്പിൻ്റെ തണലിൽ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ഭാഗ്യം വേനപ്പാറ യു പി യിലെ കുട്ടികൾക്ക് കൈവന്നിരിക്കുകയാണ്.
അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് മാനേജ്മെൻ്റിൻ്റെ പിന്തുണയോടെയാണ് ജൈവവൈവിധ്യ പാർക്ക് സ്ഥാപിച്ചിട്ടുള്ളത്.
Post a Comment