മാവൂർ: കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മാവൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു. പരീക്ഷ വിജയത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരൻമാരായി വളരുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.എ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് പറഞ്ഞു. മാവൂർ പഞ്ചായത്ത് നവംബർ ഒന്നുമുതൽ നടപ്പിലാക്കുന്ന വിശപ്പു രഹിതമാവൂർ പദ്ധതിയുടെ ആദ്യത്തെ നാലുമാസത്തെ മുഴുവൻ ചെലവുകളും കെ.പി.എ ട്രസ്റ്റ് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ അബ്ദുൾ റസാഖ് അധ്യക്ഷനായി.പ്രശസ്ത വിദ്യാഭ്യാസ ചിന്തകൻ ഡോ.ടി.പി സേതുമാധവൻ മോട്ടിവേഷൻ ക്ലാസ് എടുത്തു. കെ.പി.എ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഡോ. എം.ഒ സുനിൽ കുമാർ ട്രസ്റ്റ് പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. ഡോ. ആതിര സുഗതൻ മുഖ്യാതിഥിയായി.
കെ.എം അപ്പുക്കുഞ്ഞൻ, എം. എം വിനോദ്, ലത്തീഫ് മാസ്റ്റർ, പി.എം മുനീർ, ഉസ്മാൻ, ടി.പി.സി വളയന്നൂർ, മാവൂർ വിജയൻ, ബാലു മേനോൻ, ഷബീർ മാസ്റ്റർ, സുരേഷ് മാസ്റ്റർ, ജെറി രാജു, മൻസൂർ മണ്ണിൽ, തുടങ്ങിയവർ സംസാരിച്ചു. രാജേന്ദ്രൻ വെള്ളപ്പാലത്ത്, വളപ്പിൽ അബ്ദുൽ റസാഖ്, ഡോ. ടി.പി സേതുമാധവൻ, വെള്ളപ്പാലത്ത് ബാലകൃഷ്ണൻ നായർ എന്നിവർ ഉപഹാര സമർപ്പണം നടത്തി. കെ.പി.എ ജില്ലാ പ്രസിഡണ്ട് സുരേഷ് സ്വാഗതവും ട്രസ്റ്റ് ട്രഷറർ സന്ദീപ് വെള്ളപ്പാലത്ത് നന്ദിയും പറഞ്ഞു.
പടം... കെ.പി.എ ട്രസ്റ്റ് മാവൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്ക് നൽകിയ അനുമോദന പരിപാടിയിൽ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് ഉപഹാരം നൽകുന്നു
Post a Comment