നെല്ലിപ്പൊയിൽ: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാരങ്ങാത്തോട് പന്തമാക്കൽ ബെന്നിയുടെ വീടിന് മുകളിൽ കാറ്റിൽ കമുങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു.
കഴിഞ്ഞദിവസം ഉച്ചക്കുശേഷം മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കവുങ്ങ് ഒടിഞ്ഞു വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.
വീടിന്റെ മേൽക്കൂരയും ആസ്പറ്റോസ് ഷീറ്റുകളും ഓടുകളും തകർന്നിട്ടുണ്ട്..
വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചത് കണക്കിലെടുത്ത് അടിയന്തരമായി വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പ്രവാസി കോൺഗ്രസ് അസംബ്ലി കമ്മിറ്റി ഭാരവാഹികളായ
ലൈജു അരീപ്പറമ്പിൽ, ജോസഫ് ആലവേലി, അഷറഫ് കൂളിപ്പൊയിൽ തുടങ്ങിയവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Post a Comment