വേളങ്കോട്: വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ മാനുവൽ സാബിൻസ് കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുകയും ഗുജറാത്തിൽ വച്ച് നടക്കുന്ന
ദേശീയ ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടുകയും ചെയ്തു.
മാനുവലിന്റെ ഈ നേട്ടത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. വേളങ്കോട് സ്കൂളിലെ അധ്യാപകനായ സാബിൻസിന്റെയും ജിനിയുടെയും മകനാണ് മാനുവൽ.
Post a Comment