തിരുവമ്പാടി:
മുക്കം ഉപജില്ല കായിക മേളയ്ക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കമായി.
20 24 ഒക്ടോബർ 08,09,10, (ചൊവ്വ, ബുധൻ വ്യാഴം) ദിവസങ്ങളിലായിട്ടാണ് മേള നടക്കുന്നത്.
ബുധൻ വ്യാഴം ദിവസങ്ങളിൽ ട്രാക്ക് ഇന മത്സരങ്ങളാണ് നടക്കുന്നത്.
വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തഞ്ഞൂറോളം കായിക താരങ്ങൾ മേളയിൽ പങ്കെടുക്കുന്നു.
മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ്തി ടി.പതാക ഉയർത്തി. ചടങ്ങിന് ആൻ്റണി കെ.ജെ,ജോളി ജോസഫ് ഉണ്ണിയെപ്പിള്ളിൽ , സിബി കുര്യാക്കോസ്, വിത്സൺ ടി. മാത്യു, ജോളി തോമസ്, ഓർഗനൈസിംഗ് സെക്രട്ടറി ഷാജി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment