ഓമശ്ശേരി: സ്തുത്യർഹമായ സേവനത്തിന്‌ ശേഷം സ്ഥലം മാറിപ്പോവുന്ന ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്‌മാന്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യാത്രയയപ്പ്‌ യോഗം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.

സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ കെ.കരുണാകരൻ മാസ്റ്റർ,സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,എം.ഷീജ ബാബു,പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ എഞ്ചിനീയർ ടി.പി.രാജേഷ്‌,അസിസ്റ്റന്റ്‌ സെക്രട്ടറി പി.ബ്രജീഷ്‌ കുമാർ,കൃഷി ഓഫീസർ പി.പി.രാജി,പഞ്ചായത്ത്‌ എഡ്യുക്കേഷൻ കമ്മിറ്റി കൺവീനർ വി.ഷാഹിന ടീച്ചർ,ഹെഡ്‌ ക്ലാർക്ക്‌ പി.ഷീന,അക്കൗണ്ടന്റ്‌ വി.കെ.ബിന്ദു,ക്ലാർക്കുമാരായ സി.സൂര്യ,കെ.ടി.അനീഷ്‌ മാധവൻ,ഡി.എസ്‌.നീരജ്‌,ഹരിത കർമ്മ സേന ടീം ലീഡർ ടി.വി.സ്വീറ്റി എന്നിവർ സംസാരിച്ചു.എം.പി.മുഹമ്മദ്‌ ലുഖ്മാൻ മറുപടി പ്രസംഗം നടത്തി.കുറഞ്ഞ സമയം കോണ്ട്‌ മികച്ച പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി ഓമശ്ശേരിയിയിലെ ജനങ്ങളുടെ മനസ്സിലിടം പിടിച്ച സെക്രട്ടറിയായിരുന്നു എം.പി.മുഹമ്മദ്‌ ലുഖ്മാൻ.ജന്മനാടായ ബാലുശ്ശേരി പഞ്ചായത്തിലേക്കാണ്‌ സ്ഥലം മാറിപ്പോയത്‌.

ഫോട്ടോ:സ്ഥലം മാറിപ്പോവുന്ന ഓമശ്ശേരി പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്‌മാന്‌ ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ കൈമാറുന്നു.

Post a Comment

Previous Post Next Post