കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ 4ാം ഡിവിഷനിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി അടച്ച്    പൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊയിലാങ്ങാടിയിൽ ജനകീയ സമിതി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അണ്ടോണ മഹല്ല് കമ്മിറ്റി, SSF,SYS, മുസ്ലിം ജമാഅത് എന്നിവരുടെ സംയുക്തഭിമുഖ്യത്തിൽ പ്രകടനം നടത്തി.

അണ്ടോണ അങ്ങാടിയിൽ നിന്നാരംഭിച്ച് പ്രകടനം സമരപ്പന്തലിൽ അവസാനിച്ചു തുടർന്ന് നടന്ന പൊതുയോഗത്തിൽ ടി. ടി മമ്മുണ്ണി മാസ്റ്റർ, സലീം അണ്ടോണ, ജാഫർ സഖാഫി, ലത്തീഫ് സഖാഫി, സാബിത് അബ്ദുള്ള സഖാഫി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. 

സമര സമിതി നേതാക്കളായ വാർഡ് കൗൺസിലർ അനിൽ, ഹബീബ് തമ്പി, പിസി മൊയിൻകുട്ടി,  ഓ കെ രാജൻ, വേലായുധൻ എന്നിവർ സംബന്ധിച്ചു. ചെയർമാൻ  കെ കാദർ കൺവീനർ ടി ടി അബ്ദുറഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post