ഓമശ്ശേരി:
ബൈക്കപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥി അമ്പലക്കണ്ടി കുഴിമ്പാട്ടിൽ മുഹമ്മദ്‌ ജസീമിന്റെ വസതി ഡോ:എം.കെ.മുനീർ എം.എൽ.എ.സന്ദർശിച്ചു.

കുടുംബത്തേയും അപകടത്തിൽ പരിക്കേറ്റ്‌ ചികിൽസയിൽ കഴിയുന്ന സഹോദരൻ മുഹമ്മദ്‌ ജിൻഷാദിനേയും എം.എൽ.എ.ആശ്വസിപ്പിച്ചു.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,അമ്പലക്കണ്ടി വാർഡ്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി,പി.പി.നൗഫൽ,ശാഫി കുഴിമ്പാട്ടിൽ,സലാം തടായിൽ,കെ.നിസാർ എന്നിവരും സന്നിഹിതരായിരുന്നു.

മുത്താലത്തിനടുത്ത വട്ടോളിപ്പറമ്പിൽ വെച്ചുണ്ടായ അപകടത്തിലാണ്‌ ജസീം മരണപ്പെട്ടത്‌.കോഴിക്കോട്‌ ലുലു മാൾ സന്ദർശിച്ച്‌ തിരിച്ച്‌ വരുമ്പോഴായിരുന്നു അപകടം‌.വേങ്ങര പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌ ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു മുഹമ്മദ്‌ ജസീം.ബിസിനസ്സുകാരനും വേങ്ങര ടി.എഫ്‌.സി ഫ്രൂട്ട്സ്‌ ഉടമയും സജീവ മുസ്‌ലിം ലീഗ്‌ പ്രവർത്തകനുമായ കുഴിമ്പാട്ടിൽ ചേക്കുവിന്റേയും ശമീറയുടേയും മകനാണ്‌.

ഫോട്ടോ:അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥി മുഹമ്മദ്‌ ജസീമിന്റെ വീട്‌ ഡോ:എം.കെ.മുനീർ എം.എൽ.എ.സന്ദർശിച്ചപ്പോൾ.

Post a Comment

Previous Post Next Post