താമരശ്ശേരി: കൂടത്തായ് സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ പി.ടി.എ യുടെ വക ഉച്ചഭാഷിണി സംവിധാനമായി.
ആധുനിക രീതിയിലുള്ള ശബ്ദ സംവിധാനമാണ് പി.ടി.എ ഒരുക്കിയിരിക്കുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് പി.ടി.എ പ്രസിഡണ്ട് കെ.കെ മുജീബ് സ്കൂൾ
മാനേജർ ഫാദർ ബിബിൻ ജോസിനു ഉച്ചഭാഷണിയുടെ ഉപകരണങ്ങൾ കൈമാറി.
പരിപാടിയിൽ പ്രിൻസിപ്പാൾ ഫാദർ സിബി പൊൻപാറ , ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ പി.ടി.എ ഭാരവാഹികളായ , ഹാരിസ് അമ്പായത്തോട് , സത്താർ പുറായിൽ , ഷഫീഖ് ചുടലമുക്ക് ,
എ.കെ സക്കീന , സി.കെ റസിയ , റംല അണ്ടോണ , അധ്യാപകരായ സെബാസ്റ്റ്യൻ , റെജി ജെ കരോട്ട് , ജോസ് തുരുത്തിമറ്റം , സുധേഷ് വി , നിഷ ആൻ്റണി, ഡാൻ്റി , മെറിൻ, ഗ്രെയ്സൺ , അരുൺ , കെ.എം ബിജു , എം.പി.ടി.എ അംഗങ്ങളായ നിഷ വിനോദ് , രേഖ , എസ്.പി.ജി അംഗങ്ങളായ ഗിരീഷ് ബാബു , പി.കെ ഷരീഫ് , എ.കെ സമദ് , പി.കെ ജാഫർ എന്നിവർ പങ്കെടുത്തു.
Post a Comment