പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ പാചക തൊഴിലാളികൾക്കുവേണ്ടി സംഘടിപ്പിച്ച ഉപജില്ലാ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ പാർവതിക്കും ഗിരിജയ്ക്കും മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി സമ്മാനം വിതരണം ചെയ്തു.
ഓമശ്ശേരി :
പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ പാചക തൊഴിലാളികൾക്കുവേണ്ടി സംഘടിപ്പിച്ച ഉപജില്ലാ പാചക മത്സരത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി.
വേനപ്പാറ യു പി സ്കൂളിലെ പാചക തൊഴിലാളികളായ പാർവതിയും ഗിരിജയും ചേർന്നാണ് ഈ നേട്ടം കൈവരിച്ചത്.
25 വർഷമായി സ്കൂളിലെ വിദ്യാർഥികൾക്ക് രുചിയൂറും ഭക്ഷണമൊരുക്കിയവർക്ക് കിട്ടിയത് ആദ്യ മത്സരത്തിലെ ഒന്നാം സമ്മാനം
ആർ ഇ.സി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മത്സരത്തിലെ വിജയികൾക്ക് മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി സമ്മാനങ്ങൾ വിതരണം ചെയ്തു.
മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിലെ സുനിത രണ്ടാം സ്ഥാനവും കാരശ്ശേരി എച്ച് എൻ സി കെയിലെ ബിന്ദു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Post a Comment