കോടഞ്ചേരി :
2023 -24 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്ക് മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ ഹരിതമുകുളം പുരസ്കാരത്തിന് കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂൾ അർഹമായി.
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കദളി വനം പദ്ധതിക്ക് തുടക്കം കുറച്ചുകൊണ്ട് ആരംഭിച്ച മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങളുടെ മികവിന് ലഭിച്ച അംഗീകാരമാണ് ഈ വർഷത്തെ പുരസ്കാരം.
സ്കൂൾ അങ്കണത്തിലെ പച്ചക്കറി തോട്ടം, കുട്ടികളുടെ ഗൃഹാങ്കണ പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, ജൈവവൈവിധ്യ പാർക്ക്, ശലഭോദ്യാനം,, മാലിന്യനിർമാർജനത്തിനായുള്ള പരിപാടികൾ, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, ബയോഗ്യാസ് പ്ലാന്റ്, വാട്ടർബൽ സംവിധാനം,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, എന്നിവയെല്ലാം സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങളിൽ പെടുന്നു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മികച്ച പരിശീലനമാണ് സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വഴി സ്കൂളിൽ ഒരുക്കിയിരിക്കുന്നത്.5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്..
Post a Comment