ചെന്നൈ: ട്രിച്ചി വിമാനത്താവളത്തെ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സുരക്ഷിതമായി തിരിച്ചിറക്കി.
ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെത്തുടർന്നാണിത്. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
രണ്ടേകാൽ മണിക്കൂറായി ലാൻഡ് ചെയ്യാതെ ട്രിച്ചിയിൽ വട്ടമിട്ട് പറക്കുകയാണ് വിമാനം. യാത്രക്കാരിൽ അധികവും തമിഴ്നാട് സ്വദേശികളാണ്. അടിയന്തിര സാഹചര്യം നേരിടാൻ 20ലധികം ആംബുലൻസുകളും ഫയർഫോഴ്സ് വാഹനങ്ങളും സജ്ജമാണ്.
ട്രിച്ചി വിമാനത്താവളം അടിയന്തിര ലാൻഡിങ്ങിന് തയ്യാറെടുത്തിരിക്കുകയാണ്. വലിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ് അധികൃതർ.
Post a Comment