ഓമശ്ശേരി: പഞ്ചായത്തിലെ തൊഴിലുറപ്പ്‌ തൊഴിലാളികളുടെ തൊഴിലിടങ്ങൾ മികച്ചതാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ 19 വാർഡുകളിലെ 30 സൈറ്റുകളിൽ തണൽ ഷെഡ്‌ ഒരുക്കുന്നതിനാവശ്യമായ ടാർ പോളിൻ വിതരണം ചെയ്തു.അതത്‌ വാർഡുകളിലെ തൊഴിലുറപ്പ്‌ മേറ്റുമാർക്കാണ്‌ ടാർ പോളിൻ കൈമാറിയത്‌.

പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.ഷീജ ബാബു,കെ.പി.രജിത,ബീന പത്മദാസ്‌,പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി പി.ബ്രജീഷ്‌ കുമാർ,തൊഴിലുറപ്പ്‌ പദ്ധതി എ.ഇ.ഫത്വിൻ മുഹമ്മദ്‌,ഓവർ സിയർ ടി.ടി.ഫെബിൻ ഫഹദ്‌,എ.കെ.മോളി എന്നിവർ സംസാരിച്ചു.

ഫോട്ടോ:പഞ്ചായത്തിലെ തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ തണൽ ഷെഡ്‌ ഒരുക്കുന്നതിനുള്ള ടാർ പോളിൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ മേറ്റുമാർക്ക്‌ വിതരണം ചെയ്യുന്നു.

Post a Comment

Previous Post Next Post