പുന്നക്കൽ: വഴിക്കടവ് പൊന്നാങ്കയം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കേരള കോൺഗ്രസ് (എം) മുന്നൊരുക്കം 2024- 25ന്റെ ഭാഗമായി നടന്ന പുന്നക്കൽ മേഖലാ നേതൃത്വ യോഗം അധികാരികളോട് ആവശ്യപ്പെട്ടു.


വർഷങ്ങളായി ആവശ്യമായ അറ്റകുറ്റപ്പണികൾ ഒന്നും നടത്താതെ പൊട്ടിപ്പൊളിഞ്‌ ഉപയോഗശൂന്യമായി മാറിയിരുന്ന പ്രസ്തുത റോഡ്, ജലജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വെട്ടിമുറിച്ചതോടുകൂടി കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്.

പ്രദേശവാസികൾ നിരവധി തവണ പരാതിപ്പെട്ടെങ്കിലും, ഉത്തരവാദിത്വപ്പെട്ടവർ തിരിഞ്ഞുനോക്കുന്നില്ല എന്നാണ് ആക്ഷേപം. ഇനിയും അധികാരികളുടെ ഭാഗത്തുനിന്നും ഉടനടി നടപടികൾ ഉണ്ടായില്ലെങ്കിൽ വലിയ രീതിയിലുള്ള പ്രക്ഷോഭ സമര പരിപാടികൾക്കായി തയ്യാറെടുക്കുകയാണ് ഇന്നാട്ടിലെ ജനങ്ങൾ.
പുന്നക്കൽ വഴിക്കടവിൽ നടന്ന യോഗം മണ്ഡലം പ്രസിഡന്റ് ജോയി മ്ലാക്കുഴി ഉദ്ഘാടനം ചെയ്തു.

വാർഡ് പ്രസിഡണ്ട് സാബു തോട്ടത്തിൽ അധ്യക്ഷനായിരുന്നു. കേരള കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന കമ്മിറ്റിയംഗം സിജോ വടക്കേൻതോട്ടത്തിൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിൽസൺ താഴത്തു പറമ്പിൽ, ദിനീഷ് കൊച്ചുപറമ്പിൽ, സണ്ണി കുന്നുംപുറത്ത്, ബേബി കുന്നപ്പള്ളി, തോമസ് തുറുവേലിൽ, ജോണി മണിമലത്തറപ്പിൽ, അനിൽ പുതുപ്പറമ്പിൽ, മാനുവൽ കാരക്കാട്ട്,നിധിൻ ജോർജ്, റോജൻ പെരുമന, ബാജി സെബാസ്റ്റ്യൻ, സുനിൽ ജോർജ്, ഷിബു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post