കൂടരഞ്ഞി:
വന്യജീവി ശല്യം മൂലം ദുരിതം പേറുന്ന കർഷകരുടെ ഭൂമിയിൽ ഇ.എസ്.എ കൂടി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. യു.ഡി.എഫ് കൂടരഞ്ഞി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. കെ.പി.സി.സി സെക്രട്ടറി സോണി സെബാസ്റ്റ്യൻ, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ കാസിം, ജനറൽ കൺവീനർ ബാബു പൈക്കാട്ടിൽ, കൺവീനർ സണ്ണി കിഴക്കരക്കാട്ട്, അബ്ദുറഹ്മാൻ ഇടക്കുനി, പഞ്ചായത്ത് കമ്മിറ്റി കൺവീനർ സണ്ണി പെരികിലംതറപ്പേൽ, വി.എ നസീർ, മുഹമ്മദ് പാതിപ്പറമ്പിൽ, എൻ.ഐ അബ്ദുൽ ജബ്ബാർ, ജോസ് നാവള്ളിൽ, സിബു തോട്ടത്തിൽ സംസാരിച്ചു.
ഫോട്ടോ: യു.ഡി.എഫ് കൂടരഞ്ഞി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Post a Comment