ഘടക സ്ഥാപനങ്ങൾക്ക്‌ ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്തു.

ഓമശ്ശേരി:'വൃത്തിയുള്ള നാടിനായി നാടൊരുങ്ങുന്നു'എന്ന ശീർഷകത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച്‌ 2025 മാർച്ച്‌ 30 ന്‌ ലോക സീറോ വേസ്റ്റ്‌ ദിനത്തിൽ അവസാനിക്കുന്ന 'മാലിന്യ മുക്തം;നവ കേരളം'ജനകീയ കാമ്പയിന്റെ രണ്ടാം ഘട്ടത്തിന്‌ ഓമശ്ശേരിയിൽ ഉജ്ജ്വല തുടക്കം.കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജന പ്രതിനിധികൾ,കുടുംബശ്രീ പ്രവർത്തകർ,ഹരിത കർമ്മ സേനാംഗങ്ങൾ,ബാലസഭ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിന്റെ അധീനതയിലുള്ള ഘടക സ്ഥാപനങ്ങൾക്ക്‌ ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന്‌ ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്തു.2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അറുപതിനായിരം രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.കുടുംബാരോഗ്യ കേന്ദ്രം,സബ്‌ സെന്ററുകൾ,കൃഷി ഭവൻ,ഹോമിയോ ഡിസ്പെൻസറി,ആയുർവ്വേദ ആശുപത്രി,സർക്കാർ സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കാണ്‌ ബൊക്കാഷി ബക്കറ്റുകൾ നൽകിയത്‌‌.കാമ്പയിനോടനുബന്ധിച്ച്‌ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ഓമശ്ശേരി ടൗണിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പഞ്ചായത്തംഗം എം.ഷീജ ബാബു ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ പേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,പഞ്ചായത്തംഗം സി.എ.ആയിഷ ടീച്ചർ,പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി പി.ബ്രജീഷ്‌ കുമാർ,മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ,ഹെൽത്ത്‌ ഇൻസ്പെക്ടർ ഒ.എം.സുനു,സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി എന്നിവർ സംസാരിച്ചു.

ഫോട്ടോ:'മാലിന്യ മുക്തം;നവകേരളം'കാമ്പയിന്റെ ഭാഗമായി ഓമശ്ശേരിയിൽ ഘടക സ്ഥാപനങ്ങൾക്കുള്ള ബൊക്കാഷി ബക്കറ്റുകൾ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യക്ക്‌ നൽകി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ വിതരണോൽഘാടനം നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post