കൊടുവള്ളി : കൊടുവള്ളി നിയോജകമണ്ഡലത്തിലെ പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡിലെ അറ്റകുറ്റപ്പണികൾക്കായി കേരള റോഡ് ഫണ്ട് ബോർഡ് മുഖേന അനുവദിച്ച 10 ലക്ഷം രൂപയുടെ പ്രവർത്തി ആരംഭിച്ചതായി ഡോ. എം.കെ മുനീർ എം.എൽ.എ യുടെ ഓഫീസ് അറിയിച്ചു.

റോഡിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് കുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കുന്ന പ്രവർത്തിയാണ്  ആരംഭിച്ചിട്ടുള്ളത്.
താമരശ്ശേരി ലേബർ കോൺട്രാക്ടേർസ് സൊസൈറ്റിയാണ് പ്രവർത്തി ഏറ്റെടുത്തിട്ടുള്ളത്.

പ്രതികൂല കാലാവസ്ഥ മൂലം പ്രവർത്തി ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. നിരവധി യാത്രക്കാർ വാഹനവുമായി അപകടത്തിൽ പെടുന്ന സാഹചര്യമുണ്ടായിരുന്നതിനാൽ റോഡ് ഫണ്ട് ബോർഡിന് പ്രവർത്തി ആരംഭിക്കുന്നതിന് കർശന നിർദേശം നൽകിയിരുന്നതായി 
എംഎൽഎ അറിയിച്ചു.

റോഡിൽ ജലജീവൻ മിഷൻ മുഖേനയുള്ള കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് നിലവിൽ റോഡ് വെട്ടി മുറിച്ചത്, വാട്ടർ അതോറിറ്റി തന്നെ റോഡ് പുന:സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പത്രകുറിപ്പിൽ എംഎൽഎ ആവശ്യപ്പെട്ടു.


 

Post a Comment

Previous Post Next Post