ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലേയ്ക്ക്. ലീഡ് നിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്നു. ഹരിയാനയിൽ കോൺഗ്രസിൻ്റെ ലീഡ് നില മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേയ്ക്ക് ഉയർന്നു. കോൺഗ്രസ് 67 സീറ്റിൽ ലീഡ് ചെയ്യുന്നു.ഹരിയാനയിലെ ലീഡ് നിലയിൽ കോൺഗ്രസ് 67 ബിജെപി 21 ഐഎൻഎൽഡി 01 ജെജെപി 00 എന്ന നിലയിലാണ്.


ഹരിയാനയിലെ ഭിവാനിയിൽ സിപിഐഎമ്മിൻ്റെ ഓം പ്രകാശ് നിലവിൽ മുന്നിലാണ്.ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഹരിയാനയിലെ ലദ്‌വയിൽ മുന്നിൽ. ഹരിയാനയിലെ കൈതാലിൽ കോൺഗ്രസിൻ്റെ യുവനേതാവ് ആദിത്യ സുർജേവാല മുന്നിൽ. ഹരിയാനയിൽ ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല പിന്നില്‍. കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ ഹരിയാനയിലെ ഗാർഹിയിൽ മുന്നിലാണ്.

ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്‌സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഫലം മറിച്ചായിരിക്കുമെന്നാണ് ബിജെപി മുന്നണി നേതാക്കള്‍ പറയുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്.

Post a Comment

Previous Post Next Post