ഓമശ്ശേരി :
മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ജ്വാലിക സാഹിത്യശില്പശാല വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ആരംഭിച്ചു.
ഗായകനും സംഗീത സംവിധായകനുമായ എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ മുഖ്യാതിഥിയായിരുന്നു.
മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി സമ്മാനദാനം നടത്തി.
വേനപ്പാറ യു പി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, വിദ്യാരം കൺവീനർ ജെസിമോൾ കെ വി , ബന്ന ചേന്ദമംഗല്ലൂർ, ജി. അബ്ദുറഷീദ് റിയാസ്.ടി, സ്മിന പി ,ടിയാര സൈമൺ, സ്മിത മാത്യു എന്നിവർ പ്രസംഗിച്ചു.
സാഹിത്യശില്പശാലയ്ക്ക് കലാസാഹിത്യ രംഗത്തെ പ്രമുഖരായ എ വി സുധാകരൻ, സുനിൽതിരുവങ്ങൂർ, വിനോദ് പാലങ്ങാട്, ചേളന്നൂർ പ്രേമൻ, എം കെ ഹസ്സൻകോയ, എം രഘുനാഥ്, രാജീവൻ കെ സി എന്നിവർ നേതൃത്വം നൽകുന്നു.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം എഇഒ ദീപ്തി ടി ഉദ്ഘാടനം ചെയ്യും പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിക്കും. ചടങ്ങിൽ വെച്ച് വേനപ്പാറ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ലീന വർഗീസ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി ആഗ്നയാമിയെ ആദരിക്കും. ഹോളി ഫാമിലി ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റീജ വി ജോൺ വിദ്യാരംഗം ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥി പ്രതിഭകൾക്ക് സമ്മാനം വിതരണം ചെയ്യും.
Post a Comment