കോടഞ്ചേരി :
 താമരശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവം, അറബി കലോത്സവം, സംസ്കൃതോത്സവം എന്നിവ 2024 ഒക്ടോബർ 29 30 തീയതികളിലായി വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 

 കലോത്സവത്തിൽ 11 വേദികളിലായി 46 സ്കൂളുകളിൽ നിന്നായി 3000 ത്തോളം  വിദ്യാർത്ഥികൾ പങ്കെടുക്കും. 

29ന് രാവിലെ പത്തുമണിക്ക് കലോത്സവം എഴുത്തുകാരൻ വി ആർ സുധീഷ് ഉദ്ഘാടനം ചെയ്യും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിക്കും. താമരശ്ശേരി എ ഇ ഒ വിനോദ് പി റിപ്പോർട്ട് സമർപ്പിക്കും. കോർപ്പറേറ്റ് മാനേജർ മദർ തേജസ് എസ്ഐ സി മുഖ്യപ്രഭാഷണം നടത്തും. 

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോബി ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, കൊടുവള്ളി ബിപിസി മെഹറലി എം, പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി, എച്ച് എം ഫോറം കൺവീനർ സക്കീർ പാലയുള്ളതിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിക്കും. കലോത്സവം റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ കെ മുനീർ ഏവർക്കും നന്ദി അറിയിച്ചു സംസാരിക്കും.

 കലോത്സവത്തിന്റെ പ്രധാനവേദി ഹൈസ്കൂൾ ഓപ്പൺ ഓഡിറ്റോറിയം ആണ്.
 വേദി രണ്ടും മൂന്നും ഹൈസ്കൂൾ ഗ്രൗണ്ടിൽ ക്രമീകരിച്ചിട്ടുണ്ട്.
 സംസ്കൃതോത്സവം യുപി ബ്ലോക്ക്‌ ഓഡിറ്റോറിയത്തിൽ നടക്കും.

 അറബി കലോത്സവവും ഭക്ഷണശാലയും ഹയർ സെക്കൻഡറി ബ്ലോക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post