തിരുവമ്പാടി :
താമരശ്ശേരി പബ്ലിക് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ ലൈബ്രറി സ്ഥാപകൻ പി കെ ജി വാരിയരുടെ സ്മരണാർത്ഥം  ജില്ലയിലെ ഹൈ സ്കൂൾ കുട്ടികൾ ക്കായി സംഘടിപ്പിച്ച പ്രസംഗ മൽസരത്തിൽ കൂടുതൽ പോയിന്റുകൾ നേടി പുല്ലുരാം പാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ട്രോഫി കരസ്ഥമാക്കി.


ഹൈസ്കൂൾ വിഭാഗം പ്രസംഗമത്സരത്തിൽ ഇതേ സ്കൂളിലെ ദാന നസീർ ഒന്നാം സ്ഥാനം നേടി.

 താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. അരവിന്ദൻ ട്രോഫികൾ വിതരണം ചെയ്തു. പ്രധാനാദ്ധ്യാപകൻ ജോളി ജോസഫ് ഉണ്ണിയെപ്പിള്ളിൽ, ദാന നസീർ എന്നിവർ സമ്മാനം ഏറ്റു വാങ്ങി.

Post a Comment

Previous Post Next Post