കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ  എൻഎസ്എസിൻ്റെ നേതൃത്വത്തിൽ  ലോക അധ്യാപക ദിനാചരണം നടത്തി.

 സ്കൂൾ അസംബ്ലിയിൽ അധ്യാപകരും അനധ്യാപകരും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടും അധ്യാപകരുടെയെല്ലാം ചിത്രങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ഫോട്ടോ ഫ്രെയിമും സമ്മാനിച്ച് വിദ്യാർത്ഥികൾ എല്ലാവരും ലോക അധ്യാപക ദിനത്തിന്റെ ആശംസകൾ ഏവർക്കുമായി നേർന്നു.

 വിദ്യാർത്ഥികളുടെ  നിറഞ്ഞ മനസ്സിനെയും സ്കൂളിൽ  നടത്തുന്ന   മാതൃകപരമായ എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചുകൊണ്ട്  മുഴുവൻ സ്കൂൾ സ്റ്റാഫിനുവേണ്ടി സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സംസാരിച്ചു.

Post a Comment

Previous Post Next Post