വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ജൈവവൈവിധ്യ പാർക്കിൻ്റെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് നിർവഹിക്കുന്നു. താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ ജോസഫ് വർഗീസ് പാലക്കാട്ട്, സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ എന്നിവർ സമീപം
ഓമശ്ശേരി :
വിദ്യാർഥികളിൽ ജൈവവൈവിധ്യ സംരക്ഷണ അവബോധവും പരിസ്ഥിതിസ്നേഹവും വളർത്തുന്നതിനായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ ഇരുപത് സെൻ്റ് സ്ഥലത്ത് പുതുതായി നിർമിച്ച ജൈവ വൈവിധ്യ പാർക്കിൻ്റെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് നിർവഹിച്ചു.
കുട്ടികളുടെ ചിന്തയിലും പെരുമാറ്റത്തിലും ഗുണപരമായ മാറ്റങ്ങൾ വരുത്തുന്നതിനും ജീവിത മൂല്യങ്ങൾ പകർന്നു നൽകുന്നതിനും ജൈവവൈവിധ്യ പാർക്കും വേനപ്പാറയു പി സ്കൂളിൻ്റെ കാർഷിക ജൈവവൈവിധ്യ പ്രവർത്തനങ്ങളും കാരണമാകുമെന്ന് ലിൻ്റോ ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.
വൈവിധ്യം നിറഞ്ഞ ഔഷധ സസ്യങ്ങളെയും മരങ്ങളെയും പരിചയപ്പെടുന്നതിനും അടുത്തറിയാനും വിദ്യാർഥികൾക്ക് അവസരം സൃഷ്ടിച്ച വേനപ്പാറ യുപി സ്കൂൾ മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയാണെന്നും എം എൽ എ പറഞ്ഞു.
താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, വേനപ്പാറ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ലീന വർഗീസ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റീജ വി ജോൺ , മുൻ പ്രധാനാധ്യാപകൻ പി എ ഉസൈൻ ,പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ പി എ , എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ്, അധ്യാപകരായ ബിജു മാത്യു, ബിജില സി കെ സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വെച്ച് വ്യത്യസ്ത മേഖലകളിൽ പ്രതിഭകളായ റിയാസ് മാസ്റ്റർ,അസ് ല,ആഷിഖ്, അഫ്സ, ആഗ്നയാമി എന്നിവരെയും പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥി പ്രതിഭകളെയും ആദരിച്ചു.
ആഘോഷ പരിപാടികൾക്ക് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പൂർവ അധ്യാപകരും പൂർവവിദ്യാർഥികളും നേതൃത്വം നൽകി.
Post a Comment