ഓമശ്ശേരി: വയോജന ദിനാചരണത്തോടനുബന്ധിച്ച് ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും ദേശീയ ആയുഷ് മിഷന്റേയും ഗവ:ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ആയുഷ് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഓമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ വിവിധ വാർഡുകളിൽ നിന്നുള്ള നൂറിലധികം വയോജനങ്ങൾ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ഡോ:ടി.റോനിഷ,എ.വി.സുധാകരൻ മാസ്റ്റർ മുക്കം,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്,എം.ഷീല,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ് കുമാർ,ഐ.സി.ഡി.എസ്.സൂപ്പർ വൈസർ ഉദയ.കെ.ജോയ് എന്നിവർ പ്രസംഗിച്ചു.ഓമശ്ശേരി ഗവ:ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ:ടി.റോനിഷ,നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ.പി.ജസീൽ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.ഷാജി ജോസഫ്,പി.ഷീല,കുടുംബശ്രീ സി.ഡി.എസ്.മെമ്പർമാർ,അങ്കണവാടി ടീച്ചർമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വയോജനങ്ങൾക്കും വേദന,മുറിവ്,പൊള്ളൽ,ത്വക്ക് രോഗങ്ങൾ,കാഴ്ച്ചക്കുറവ്,തിമിരം എന്നിവയ്ക്കുള്ള ഹോമിയോ ഔഷധങ്ങളടങ്ങിയ കിറ്റ് സൗജന്യമായി വിതരണം ചെയ്തു.
ഫോട്ടോ:ഓമശ്ശേരിയിൽ ആയുഷ് ഹോമിയോ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ സൗജന്യ ഔഷധക്കിറ്റുകൾ വിതരണം ചെയ്യുന്നു.
Post a Comment