കണ്ണൂർ :
എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ നടപടിക്ക് സാധ്യത. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ നടപടിയെടുക്കാനാണ് നീക്കം. പിപി ദിവ്യയെ യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ ആവർത്തിച്ചു. തന്റെ ഭാഗത്തുനിന്ന് ഔദ്യോഗികതലത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും കളക്ടർ മൊഴി നൽകി.


ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത നാളെയോ മറ്റന്നാളോ റിപ്പോർട്ട് നൽകിയേക്കും. റിപ്പോർട്ട് കിട്ടിയശേഷം നടപടിയിലേക്ക് കടക്കാനാണ് സർക്കാർ നീക്കം. കളക്ടർ ക്ഷണിച്ചപ്രകാരമാണ് താൻ പരിപാടിയിൽ പങ്കെടുത്തത് എന്നായിരുന്നു മുൻകൂർ ജാമ്യ അപേക്ഷയിൽ ദിവ്യ പറഞ്ഞിരുന്നത്. വീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴിയും ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ എ. ഗീത രേഖപ്പെടുത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ എ. ഗീത കളക്ടറേറ്റിലെത്തിയാണ് അന്വേഷണം നടത്തിയത്.

Post a Comment

Previous Post Next Post