തളിപ്പറമ്പ് : സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. പൂക്കോത്ത് തെരു സ്വദേശി ആര്യ (14) നെയാണ് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ കാണാതായത്. തളിപ്പറമ്പ് സാന്‍ജോസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വൈകിട്ട് 4.40 ന് ബക്കളത്തെ കടയില്‍ നിന്ന് സഹപാഠിയോടൊപ്പം ജ്യൂസ് കഴിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി.
മോറാഴയിലുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നു. സ്‌കൂള്‍ യൂണിഫോമാണ് വേഷം.
കയ്യില്‍ സ്‌കൂള്‍ ബാഗും ഉണ്ട്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അച്ഛന്‍ നിജേഷ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു. പൊലീസും മോറാഴയിലെ യുവജന പ്രവര്‍ത്തകരും കുട്ടിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.
എം വി ഗോവിന്ദന്‍ എം എല്‍ എയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടങ്ങി.
Post a Comment