കൊടുവള്ളി:
കെ പി എസ് ടി എ കൊടുവള്ളി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളി എ. ഇ. ഒ ഓഫീസിനു മുന്നിൽസായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
എയ്ഡഡ് സ്കൂൾ പ്രധാന അധ്യാപകരെ സെൽഫ് ഡ്രോയിങ് ഓഫീസറായി 2013 ജനുവരി ആറിന് ഉമ്മൻചാണ്ടി സർക്കാർ ഇറക്കിയ ഉത്തരവാണ് പിണറായി വിജയൻ സർക്കാർ അട്ടിമറിച്ചത് എയ്ഡഡ്സ്കൂൾ അധ്യാപകരോട് കാണിക്കുന്ന ഈ അവഗണന നയത്തിനെതിരെ കേരള സംസ്ഥാനത്തെ മുഴുവൻ ഉപജില്ലാ കേന്ദ്രങ്ങളിലും സായാഹ്ന ധർണ്ണ നടത്താനുള്ള സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കൊടുവള്ളി ഉപജില്ലയിൽ ധർണ്ണ സംഘടിപ്പിച്ചത് .
ഉപജില്ലാ പ്രസിഡണ്ട് കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന നിർവാഹക സമിതി അംഗം പി. എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു, താമരശ്ശേരി വിദ്യാഭ്യാസ ജില്ല പ്രസിഡൻറ് പി. സിജു മുഖ്യപ്രഭാഷണം നടത്തി, കെ കെ ജസീർ, ജിലേഷ് കാവിൽ, നീരജ് ലാൽ, ഷെഫീഖ്, നവനീത് മോഹൻ, ജ്യോതി ഗംഗാധരൻ, ഷബീന ബീവി,എം സി യൂസഫ്, കെ കെ മുഹമ്മദ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു.
Post a Comment