തിരുവമ്പാടി:
കൂടരഞ്ഞി,
പൂവാറൻതോട് കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന പൂവാറൻതോട് റൂട്ടിൽ കാലപ്പഴക്കമുള്ള ബസുകൾ വഴിയിൽ കുടുങ്ങുന്നത് പതിവാകുകയും ബസുകൾ അമിത ലോഡുമായി സർവീസ് നടത്തുന്നത് വൻ അപകടത്തിന് കാരണമാകുമെന്നും ചൂണ്ടികാട്ടി അടിയന്തര പ്രശ്ന പരിഹാരം ആവിശ്യപ്പെട്ട്  കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ ഐ സി യെ നേരിൽ കണ്ട് പ്രതിക്ഷേധിച്ചു.

നേരത്തേ സർവീസ് നടത്തിയിരുന്നതും പിന്നീട് നിർത്തി  പോയതുമായ  ബസ് പുനരാരംഭിക്കുന്നത് പരിശോധിക്കാമെന്നും നിലവിൽ ഓടുന്ന ബസുകൾ തകരാറില്ല എന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

വാർഡ് മെമ്പർമാരായ എൽസമ്മ ജോർജ്, ബോബി ഷിബു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മുഹമ്മദ് പാതിപറമ്പിൽ, ബൂത്ത് പ്രസിഡൻ്റ് രാമചന്ദ്രൻ വാൽ കണ്ടത്തിൽ, അഡ്വ സിബു തോട്ടത്തിൽ, ജോർജ്കുട്ടി കക്കാടംപൊയിൽ, സാൻ്റോ മൈലാടി, ഡെന്നീസ് ചോക്കാട്ട്, ജെയിംസ് മംഗലത്ത്, റോബിൻ തോട്ടുംകര, എന്നിവർ പ്രതിഷേധത്തിന് നേത്വത്തം നൽകി.

Post a Comment

Previous Post Next Post