തിരുവനന്തപുരം: വാഹനങ്ങളിൽ നിയമപരമായി കൂളിങ് ഫിലിം ഉപയോഗിക്കാമെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി വിധി ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിക്കണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍.
ഒരിക്കലും യാത്രക്കാരെ വഴിയില്‍ പിടിച്ചുനിര്‍ത്തി കൂളിങ് ഫിലിം വലിച്ചുകീറരുതെന്നും അദ്ദേഹം നിർദേശിച്ചു. ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മോട്ടോര്‍ വാഹനവകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഈ നിര്‍ദേശം നല്‍കിയത്.
ഫിലിം ഒട്ടിക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ ഗ്ലാസില്‍ 70 ശതമാനം വിസിബിലിറ്റിയും വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനം വിസിബിലിറ്റിയും മതിയെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്.
അതിനാല്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
മുന്‍വശത്തെ ഗ്ലാസില്‍ 70 ശതമാനം വിസിബിലിറ്റിയും വശങ്ങളില്‍ 50 ശതമാനം വിസിബിലിറ്റിയും മതിയെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇതിന്റെ പേരില്‍ ഇനി ഫിലിം വലിച്ചുകീറുന്നതൊന്നും വേണ്ട. എന്നാല്‍, വളരെ ഡാര്‍ക്ക് ആയി, അകത്തിരിക്കുന്ന ആളെ തീരെ കാണാത്തവിധം ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചെലാന്‍ അടിക്കാം. പക്ഷേ, ആളുകളെ ഉപദ്രവിക്കരുത്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുഞ്ഞുങ്ങള്‍, കാന്‍സര്‍ രോഗികള്‍, വയോധികര്‍ എന്നിവരെ. ഇവര്‍ക്ക് അസഹനീയമായ ചൂടായിരിക്കും അനുഭവപ്പെടുക.
ബഹു. കോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഞാന്‍ ഇതിനെതിരായിരുന്നു.
കുഞ്ഞുങ്ങളെ കൊണ്ട് യാത്രചെയ്യുന്നവര്‍ക്കും കീമോ ചികിത്സ കഴിഞ്ഞ് മടങ്ങുന്ന കാന്‍സര്‍ രോഗികള്‍ക്കും ചൂട് താങ്ങാനാകില്ല.
വെയില്‍ താങ്ങാന്‍ വയ്യാത്തതുകൊണ്ട് ടവല്‍ തൂക്കിയിടുകയാണ് ചെയ്യാറുള്ളത്. ഇതെല്ലാം കണ്ടതുകൊണ്ടാണ് ഫിലിം വലിച്ചുകീറുന്ന നടപടികള്‍ നിര്‍ത്തണമെന്നും റോഡില്‍ അങ്ങനെ സീനുകളുണ്ടാക്കരുതെന്നും ഞാന്‍ മന്ത്രിയായ ശേഷം നിര്‍ദേശം നല്‍കിയത്.
അപ്പോഴാണ് ഹൈക്കോടതിയുടെ വ്യക്തമായ വിധിയുണ്ടായത്.
ഹൈക്കോടതിയുടെ വിധിയനുസരിച്ച് ഫിലിം ഒട്ടിക്കാം. വളരെ ഡാര്‍ക്ക് ആയി മുന്‍വശത്തെ ഗ്ലാസിലടക്കം കറുത്ത പേപ്പര്‍ ഒട്ടിച്ചിട്ട് പോകുന്നവരുണ്ടെങ്കില്‍ അവരെ പിടിക്കാം. പിഴ അടപ്പിക്കാം.
അവരേക്കൊണ്ട് അത് മാറ്റിക്കാം. പക്ഷേ, അത് റോഡില്‍വെച്ച് വേണ്ട. ഫിലിം മാറ്റിയശേഷം അത് കൊണ്ടുവന്ന് കാണിക്കാന്‍ നിങ്ങള്‍ക്ക് അവരോട് ആവശ്യപ്പെടാം.
റോഡില്‍വെച്ച് ഒരുകാരണവശാലും ഉദ്യോഗസ്ഥര്‍ ഫിലിം വലിച്ചുകീറരുത്.
നിങ്ങള്‍ക്ക് ചെലാന്‍ കൊടുക്കാം. ഫിലിം പരിശോധിക്കാന്‍ ഒരുമീറ്ററുണ്ട്. അതില്‍ അളവ് നോക്കണം. അല്ലാതെ കണ്ണുകൊണ്ട് കണ്ടിട്ട് ഒരാളെ ഉപദ്രവിക്കാന്‍വേണ്ടി ചെലാന്‍ എഴുതരുത്.
ഹൈക്കോടതി നിര്‍ദേശം വളരെ വ്യക്തമാണ്. വശങ്ങളിലെ ചില്ലുകളില്‍ 50 ശതമാനം വിസിബിലിറ്റി മതി. അപ്പോള്‍ ഈ വെയിലൊന്ന് കുറഞ്ഞുകിട്ടും. ഞാന്‍ പറഞ്ഞത് ഓര്‍ക്കണം. നമ്മുടെ വീട്ടിലും ഇങ്ങനെയുള്ളവരുണ്ടാകും. അവര്‍ക്ക് ആശുപത്രിയില്‍നിന്ന് മടങ്ങുമ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. ഹൈക്കോടതിയുടെ തീരുമാനം വളരെ വളരെ സ്വാഗതാര്‍ഹമാണ്.
അതുകൊണ്ട് കോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ട് ഒരു ഉദ്യോഗസ്ഥനും പെരുമാറാന്‍ പാടില്ല. എല്ലാ നിയമത്തിനും അപ്പുറമായി മനുഷ്യത്വം എന്ന വികാരമുണ്ട്. തട്ടിപ്പ് നടത്താന്‍ വേണ്ടി എല്ലാചില്ലും മറച്ചുപോകുന്നവരെ നമുക്ക് പിടിക്കാം. പക്ഷേ, സാധാരണക്കാരുടെ ആവശ്യമാണ് ഈ വെയില്‍ കൊള്ളാതിരിക്കുക എന്നത്. അതിന് ബഹു. കോടതി ശക്തമായ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ആ ഉത്തരവിനെ നിങ്ങള്‍ കൃത്യമായി അനുസരിക്കണമെന്ന് വളരെ സ്‌നേഹത്തോടെ നിര്‍ദേശിക്കുകയാണ്'', മന്ത്രി പറഞ്ഞു.
Post a Comment