ഓമശ്ശേരി:'വയനാടിനൊരു കൈത്താങ്ങ്' ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ജനകീയ സമിതിയുടെ വിഭവ സമാഹരണ യജ്ഞത്തിലേക്ക് ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ അമ്പതിനായിരം രൂപ കൈമാറി.
പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ജനകീയ സമിതി ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി.കെ.ഗംഗാധരൻ ശാന്തി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.കെ.മുഹമ്മദിൽ നിന്ന് തുക സ്വീകരിച്ചു.
ജനകീയ സമിതി ജന.കൺവീനർ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ജനകീയ സമിതി വർ.ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,വർ.കൺവീനർ സൈനുദ്ദീൻ കൊളത്തക്കര,ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.അബ്ദുൽ നാസർ,പി.വി.സ്വാദിഖ്,പഞ്ചായത്തംഗങ്ങളായ ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്,ശാന്തി ഹോസ്പിറ്റൽ ജന.മാനേജർ എം.കെ.മുബാറക്ക്,ഐ.ഡബ്ലിയു.ടി.ഒ.ട്രസ്റ്റി എൻ.പി.റഷീദ് എന്നിവർ സംസാരിച്ചു.
ഫോട്ടോ:വയനാടിനൊരു കൈത്താങ്ങ് വിഭവ സമാഹരണ യജ്ഞത്തിലേക്ക് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന്റെ അമ്പതിനായിരം രൂപ ഇ.കെ.മുഹമ്മദിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ സ്വീകരിക്കുന്നു.
Post a Comment