ഓമശ്ശേരി: കെടയത്തൂർ ജി.എം.എൽ.പി. സ്കൂളിന് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന രണ്ട് ക്ലാസ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനം ഡോ:എം.കെ. മുനീർ എം.എൽ.എ.നിർവ്വഹിച്ചു.ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ഡോ:എം.കെ.മുനീർ എം.എൽ.എ.സ്കൂളിന്റെ വികസനത്തിനായി വകയിരുത്തിയത്.പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന നൂറു വർഷം പഴക്കമുള്ള കെടയത്തൂർ സ്കൂളിന് സ്ഥല ലഭ്യതക്കനുസരിച്ച് തുടർന്നും ഫണ്ടുകളനുവദിക്കുമെന്ന് എം.എൽ.എ.പറഞ്ഞു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.സ്കൂളിൽ നിന്നും എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളേയും ശാസ്ത്രമേളയിൽ ജേതാക്കളായവരേയും പരിപാടിയിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.പി.ഷഹന,പഞ്ചായത്ത് മെമ്പർമാരായ ഇബ്രാഹിം ഹാജി പാറങ്ങോട്ടിൽ,ഒ.പി.സുഹറ,പി.ടി.എ.പ്രസിഡണ്ട് ശരീഫ് കൊയിലാട്ട്,എ.കുഞ്ഞാലി മാസ്റ്റർ,പി.ടി.എ.വൈസ് പ്രസിഡണ്ട് മനാഫ് ചളിക്കോട്,ആർ.കെ.അബ്ദുല്ല ഹാജി,അബ്ദുൽ അലി മാസ്റ്റർ,ആർ.എം.അനീസ്,എ.കെ.അബ്ദുൽ ലത്വീഫ്,വി.സി.അരവിന്ദൻ,എം.സി.ഷാജഹാൻ,എം.പി.ടി.എ.പ്രസിഡണ്ട് ലിൻസി തുടങ്ങിയവർ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ വി.കെ. മുഹമ്മദലി സ്വാഗതവും ഇ.കെ. ഷൗക്കത്തലി മാസ്റ്റർ നന്ദിയും പറഞ്ഞു.
ഫോട്ടോ:കെടയത്തൂർ സ്കൂളിന് അനുവദിച്ച രണ്ട് ക്ലാസ് റൂമുകളുടെ പ്രവൃത്തി ഉൽഘാടനം ഡോ:എം.കെ.മുനീർ എം.എൽ.എ.നിർവ്വഹിക്കുന്നു.
Post a Comment