ഓമശ്ശേരി:'കൃഷി സമൃദ്ധി പഞ്ചായത്ത്‌'പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ 200 കർഷകർക്ക്‌ വിവിധ തരം തൈകളും ജൈവ വളങ്ങളും ജൈവ കീടനാശിനിയുമുൾപ്പെടുന്ന ന്യൂട്രീഷൻ ഗാർഡൻ കിറ്റുകൾ വിതരണം ചെയ്തു.800 രൂപ വില വരുന്ന 9 ഇനം വസ്തുക്കളാണ്‌ 300 രൂപ ഗുണഭോക്തൃ വിഹിതം ഈടാക്കി സബ്സിഡി നിരക്കിൽ വിവിധ വാർഡുകളിലെ കർഷകർക്ക്‌ വിതരണം ചെയ്തത്‌.അഞ്ച്‌ തരം ഹൈബ്രിസ് തൈകൾ,ആറു തരം ദീർഘകാല പച്ചക്കറിത്തൈകൾ,ഡോളമൈറ്റ്,സമ്പൂർണ്ണ വെജിറ്റബിൾ മിക്സ്,സ്യൂഡോമോണസ്,ട്രൈക്കോ ഡെർമ,ഫിഷ് അമിനോ ആസിഡ്,മണ്ണിരകമ്പോസ്റ്റ്‌,ജൈവ കീടനാശിനി
എന്നിവ അടങ്ങുന്നതാണ്‌ ന്യൂട്രീഷൻ ഗാർഡൻ കിറ്റ്‌.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു.കൃഷി ഓഫീസർ പി.പി.രാജി സ്വാഗതം പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.ഷീജ ബാബു,അസിസ്റ്റന്റ്‌ കൃഷി ഓഫീസർ പി.കൃഷ്ണദാസ്‌,കൃഷി അസിസ്റ്റന്റുമാരായ വി.വി.ശ്രീകുമാർ,കെ.എ.ഇർഫാൻ ഹബീബ്‌,ഓമശ്ശേരി വനിതാ സഹകരണ സംഘം പ്രസിഡണ്ട്‌ ടി.സി.ധനലക്ഷ്‌മി,ഓമശ്ശേരി മിൽക്‌ സൊസൈറ്റി ഡയറക്ടർ പി.ശൈലജ,എം.വിദ്യാധരൻ,സി.എം.രാജൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ:കൃഷി സമൃദ്ധി പഞ്ചായത്തിന്റെ ഭാഗമായി ഓമശ്ശേരിയിൽ കർഷകർക്ക്‌ ന്യൂട്രീഷൻ ഗാർഡൻ കിറ്റ്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ വിതരണം ചെയ്യുന്നു.

Post a Comment

Previous Post Next Post