കോഴിക്കോട്: അൻവറിന്റെ വെളിപ്പെടുത്തലിൽ സി.പി.എമ്മിന് ഒരു ആശങ്കയുമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. അണികൾ ഭദ്രമാണ്. അൻവറിന്റെ നീക്കം ഗൗരവമായി കാണുന്നില്ല.

അൻവറിനെ കേൾക്കാനെത്തിയ ജനക്കൂട്ടത്തെ കാര്യമായി എടുക്കുന്നില്ല.
മറ്റു വിഷയങ്ങൾ കിട്ടുമ്പോൾ മാധ്യമങ്ങൾ ഈ വിഷയം വിടുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനെതിരായി സംസാരിക്കുമ്പോൾ ജനങ്ങൾ സ്വാഭാവികമായി വരും. അൻവർ പറയുന്നത് സി.പി.എമ്മിന് എതിരായാണ്. എ.ഡി.ജി.പിക്കെതിരായ പരാതികളിൽ അന്വേഷണം നടക്കുകയാണ്. അതു പുറത്തു വരട്ടെ. കുറ്റക്കാരനെങ്കിൽ നടപടിയുണ്ടാകും. അൻവറിന് സി.പി.എം രീതികൾ അറിയില്ലെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post