താമരശ്ശേരി: വിദ്യാഭ്യാസ മേഖല പഴയ കാല സങ്കൽപ്പങ്ങളിൽ നിന്നും ഏറെ മാറിയിട്ടുണ്ട്. മാറുന്ന ലോകത്തെ നൂതന പ്രവണതകൾ സ്വായത്തമാക്കി നാട്ടിൻപുറങ്ങളിലുമെത്തിച്ച് വിദ്യാഭ്യാസ മേഖലക്ക് മുതൽ കൂട്ടാക്കി മാറ്റണമെന്ന് വനംന്യജീവി വകുപ്പ് മന്ത്രിഎ .കെ.ശശീന്ദ്രൻ പറഞ്ഞു.
പരപ്പൻപൊയിൽ രാരോത്ത് ഗവ. മാപ്പിള ഹൈസ്കൂൾ നൂറാം വാർഷികം ശതോത്സവ സമാപനപരിപാടികളും
സ്കൂളിന് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു. ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വിദ്യാർഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ സ്കൂളിന് ബസ് അനുവദിക്കുമെന്ന് എം.എൽ.എ പറഞ്ഞു. സ്കൂളിന് സ്ഥലമെടുപിന് പൂർവ്വ വിദ്യാർഥികളും നാട്ടുകാരും , പൂർവ്വ അധ്യാപകരും സമാഹരിച്ച് നൽകുന്ന ഫണ്ടുകൾ മന്ത്രി എ .കെ.ശശീന്ദ്രനും,ഡോ. എം.കെ. മുനീർ എം.എൽ.എയും ചേർന്ന് ഏറ്റ് വാങ്ങി.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ , നഗരസഭ
ചെയർമാൻ അബ്ദു വെള്ളറ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.കെ. കൗസർ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.ടി.അയ്യൂബ് ഖാൻ , പി.സി.അബ്ദുൽ അസീസ്, എം.എ.ഗഫൂർ ,എ.പി. ഹുറൈ
സൈൻ,എ.പി. മൂസ, സി. മൊയ്
തീൻ കുട്ടിഹാജി,വത്സൻ മേടോത്ത്, സിദ്ധീഖ് കാരാടി , കെ.കെ.സലിം, വി.ടി അബ്ദുറഹിമാൻ , എ.സി. ഗഫൂർ ,
സെയ്ദ് ഉമർ , റംല ഗഫൂർ , എ.സി.രവി കുമാർ ,കെ.പി. അശോകൻ,
കെ.വി.ലത എന്നിവർ സംസാരിച്ചു.
പ്രധാന അധ്യാപിക എം. ജഗന്ദിനി റിപ്പോർട്ട് അവതരിപ്പിച്ചു.
സ്വാഗത സംഘം ചെയർമാൻ
ജെ.ടി.അബ്ദുറഹിമാൻ സ്വാഗതവും എ.പി. ഹംസ നന്ദിയും പറഞ്ഞു.
Post a Comment