നിലമ്പൂർ :
2023 വർഷത്തെ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ പ്രതിഫലം നൽകാത്തതിനെതിരെ ഗവ. മാനവേദൻ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു മൂല്യനിർണ്ണയ ക്യാമ്പിൽ അധ്യാപകരുടെ പ്രതിഷേധം നടന്നു. പ്രത്യേക പരീക്ഷാ ഫീസ് ഇല്ലാത്ത  എസ് എസ് എൽ സി പരീക്ഷയുടെ മൂല്യനിർണയ പ്രതിഫലം കഴിഞ്ഞ വർഷം തന്നെ കൊടുത്തിരുന്നു . 


എന്നാൽ ഹയർ സെക്കണ്ടറി  വിദ്യാർത്ഥികളിൽ നിന്നും വളരെ നേരത്തെ വൻതുക ഫീസായി പിരിച്ചെടുത്തത് വകമാറ്റിയതാണ് മൂല്യനിർണ്ണയ പ്രതിഫലം തടഞ്ഞു വക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചതെന്നും അധ്യാപകർക്കുള്ള പ്രതിഫലം ഉടൻ അനുവദിക്കണമെന്നും എഫ് എച്ച് എസ് ടി എ നേതാക്കൾ ആവശ്യപ്പെട്ടു . പ്രതിഷേധത്തിന് ജാഫറലി, റിയാസ് ബാബു, നൗഷാദ്, രതീഷ്, മുഹമ്മദ്‌ റസാക്ക്, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post