മുക്കം: യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം ഓഫീസ് സെൻട്രൽ കമ്മിറ്റി ജനറൽ കൺവീനർ  എ പി അനിൽകുമാർ എംഎൽഎ നിർവഹിച്ചു.

 ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ് എന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പറഞ്ഞു. 

 രാഹുൽ ഗാന്ധി  നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ  എല്ലാ ജനാധിപത്യ വിശ്വാസികളും കൽപ്പറ്റയിൽ അണിനിരക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 യുഡിഎഫ്  നിയോജകമണ്ഡലം ചെയർമാൻ സി കെ കാസിം അധ്യക്ഷത വഹിച്ചു,
 അഡ്വ.കെ പ്രവീൺകുമാർ, പി.ജി മുഹമ്മദ്, ബാബു കെ പൈക്കാട്ട്, സി.ജെ ആൻറണി , എ എം അഹ്മദ് കുട്ടി ഹാജി, എം സിറാജുദ്ദീൻ, ജോബി ഇലന്തൂർ, എ .കെ സാദിഖ്, ദാവൂദ് മുത്താലം, കെ. ടി മൻസൂർ, അബ്ദു കോയങ്ങോറൻ, എം ടി സെയ്തു ഫസൽ, ഷിനോയ് അടക്കാ പാറ, വർഗീസ് പുത്തൻപുര, ടി .വി എ ഹമീദ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .

Post a Comment

Previous Post Next Post