മികച്ച വിദ്യാലയത്തിന് കോഴിക്കോട് ഡയറ്റ് ഏർപ്പെടുത്തിയ സ്കൂൾ എക്സലൻസി അവാർഡ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിലെ ശാസ്ത്രാധ്യാപിക സിബിത പി സെബാസ്റ്റ്യൻ മുൻ ഐഎസ് ആർ ഒ ഡയറക്ടർ ഇ കെ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങുന്നു.
ഓമശ്ശേരി :
ദേശീയ ശാസ്ത്ര വാരത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഏർപ്പെടുത്തിയ സ്കൂൾ എക്സലൻസി അവാർഡ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിന് ലഭിച്ചു.
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് നടത്തിയ ശാസ്ത്ര പരീക്ഷണങ്ങൾ സ്കൂൾ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശാസ്ത്ര പരീക്ഷണ ശില്പശാലകൾ ശാസ്ത്ര സെമിനാർ ,ശാസ്ത്ര പരീക്ഷണ ഉപകരണങ്ങളുടെ നിർമാണ ശില്പശാലകൾ എന്നിവ സംഘടിപ്പിച്ചതിനാണ് ശാസ്ത്ര പരീക്ഷണ വിഭാഗത്തിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചത്.
കോഴിക്കോട് ഡയറ്റിൻ്റെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് ഐ എസ് ആർ ഒ മുൻ ഡയറക്ടർ ഇ.കെ കുട്ടി ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു കെ അബ്ദുൾ നാസർ എന്നിവരിൽ നിന്നും ശാസ്ത്രാധ്യാപിക സിബിത പി സെബാസ്റ്റ്യൻ സർട്ടിഫിക്കറ്റും ഫലകവും ഏറ്റുവാങ്ങി.
സ്കൂളിൽ നടന്ന ശസ്ത്ര പരീക്ഷണ ശില്പശാലയ്ക്ക് പ്രധാനാധ്യാപകൻ ജെയിസ് ജോഷി ശാസ്ത്രാധ്യാപകരായ മനോമോഹൻ , ഗിരീഷ് മാസ്റ്റർ, സിബിത പി സെബാസ്റ്റ്യൻ ,നമിത ജോസഫ് എന്നിവർ നേതൃത്വം നൽകി.
Post a Comment