വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വിദ്യാർഥി പ്രതിഭകളെ ആദരിക്കുന്ന പ്രതിഭാസംഗമത്തിൻ്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ആനന്ദകൃഷ്ണൻ നിർവഹിക്കുന്നു.

ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ കലാകായിക ശാസ്ത്രമേളകലിലും മറ്റു മത്സരങ്ങളിലും വിജയികളായ വിദ്യാർഥികളെ ആദരിക്കുന്ന പ്രതിഭാസംഗമം സംഘടിപ്പിച്ചു.

സംസ്കൃതം ഉറുദു അറബി സ്കോളർഷിപ്പുകൾ നേടിയെടുത്ത 19 വിദ്യാർഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും ചടങ്ങിൽ വെച്ച് മെമൻ്റോകൾ നൽകി ആദരിച്ചു.

പ്രതിഭാസംഗമത്തിൽ വെച്ച് ആദരിക്കപ്പെട്ട വിദ്യാർഥികളും അധ്യാപകരും വിശിഷ്ടാതിഥികൾക്കൊപ്പം


പ്രതിഭാസംഗമത്തിൻ്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ആനന്ദകൃഷ്ണൻ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ് അധ്യാപകരായ ബിജു മാത്യു ഡോൺജോസ്,ഷാനിൽ പി എം വിമൽ വിനോയി ഷെല്ലി കെ ജെ ,ബിജില സി കെ ,ഷബ്ന എം എ സിബിതപി.സെബാസ്റ്റ്യൻ വിദ്യാർഥി പ്രതിനിധി ദേവതീർത്ഥഷിജു എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post