തിരുവമ്പാടി:
 വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ കൺവെൻഷനും ഇലക്ഷൻ കമ്മറ്റി രൂപീകരണവും നടത്തി.

 ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

പതിനെട്ടാമത് ലോകസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രഭാരതത്തിലെ അവസാനത്തെ ലോകസഭാ തെരഞ്ഞെടുപ്പ് ആകാതിരിക്കുന്നതിനും ഇന്ത്യ ഒരു ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കയായി  തുടരുന്നതിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണ് എന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് ബാബു പൈക്കാട്ടിൽ ചൂണ്ടിക്കാട്ടി.

യൂഡിഎഫ് മണ്ഡലം ചെയർമാൻ ടി.ജെ കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു. 
മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡൻ്റ്  സി.കെ കാസിം മുഖ്യപ്രഭാഷണം നടത്തി.

ബോസ് ജേക്കബ്, ബിന്ദു ജോൺസൺ, കോയ പുതുവയൽ, മനോജ് വാഴെപ്പറമ്പിൽ, ഷൗക്കത്ത് കൊല്ലളത്തിൽ, മില്ലി മോഹൻ,  കെ.എ അബ്ദുറഹ്മാൻ, അസ്ക്കർ ചെറിയമ്പലത്ത്, ബാബു കളത്തൂർ, ജിതിൻ പല്ലാട്ട്, മറിയാമ്മ ബാബു, ഷിജു ചെമ്പനാനി, ലിസ്സി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, അഡ്വ: സുരേഷ് ബാബു, മോയിൻ കാവുങ്ങൽ,തോമി കുന്നക്കൽ അബ്ദുസമദ് പേക്കാടൻ, ജോർജ് പാറെക്കുന്നത്ത്, ഷെറീന കിളിയണ്ണി, ജംഷീദ് കാളിയേടത്ത് എന്നിവർ പ്രസംഗിച്ചു.

 ഇലക്ഷൻ കമ്മിറ്റി ഭാരവാഹികൾ -

ചെയർമാൻ - ടി.ജെ കുര്യാച്ചൻ ,   കൺവീനർ - ഷൗക്കത്ത് കൊല്ലളത്തിൽ , ട്രഷറർ - മനോജ് വാഴെപ്പറമ്പിൽ . എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

 

Post a Comment

Previous Post Next Post