കൊടുവള്ളി: കൊടുവള്ളി നെല്ലാങ്കണ്ടിയിൽ കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ കൊടുവള്ളി ആറങ്ങോട് അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷാഫി (29) മരിച്ചു.

ദേശീയപാതയിൽ നാലുചക്ര സ്കൂട്ടറിൽ യാത്ര ചെയ്യവേ ബസ്സിടിച്ച് ഗുരുതരമായ പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽത്സയിലായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.

മാതാവ്: ജമീല. സഹോദരി: ഫാത്തിമത്ത് സുഹറ .

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് കളരാന്തിരി പള്ളിയിൽ.

Post a Comment

Previous Post Next Post