ഓമശ്ശേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന പഞ്ചായത്തിലെ 19 വാർഡുകളിലേയും മേറ്റുമാർക്ക് ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ചതുർ ദിന പരിശീലനം നൽകി.ഏകദിന ഓറിയന്റേഷൻ പരിശീലനവും ത്രിദിന സാങ്കേതിക പരിശീലനവുമാണ് മേറ്റുമാർക്ക് നൽകിയത്.മേറ്റുമാരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അതുവഴി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ പ്രവർത്തനവും ലക്ഷ്യം വെച്ചാണ് പഞ്ചായത്ത് നാലു ദിവസം പരിശീലനം സംഘടിപ്പിച്ചത്.109 മേറ്റുമാരാണ് പഞ്ചായത്തിൽ ആകെയുള്ളത്.
പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം കെ.ആനന്ദകൃഷ്ണൻ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.എം.മധുസൂദനൻ,പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയർ എ.കെ.ഫത്വിൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ.ഷിനോദ് കുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഫോട്ടോ:ഓമശ്ശേരിയിൽ തൊഴിലുറപ്പ് പദ്ധതി മേറ്റുമാർക്കുള്ള ചതുർദിന പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
Post a Comment