തിരുവമ്പാടി: സംഘപരിവാർ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നതിന്റെ മുന്നറിയിപ്പായാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിനെ കാണേണ്ടത്.
കോണ്‍ഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തില്‍ നിന്നും പുറത്ത് പോയപ്പോഴാണ് അപകടം ഉണ്ടായതെന്ന തിരിച്ചറിവ് ജനാധിപത്യ ബോധമുള്ള എല്ലാവർക്കും മനസ്സിലായത്. ഞങ്ങൾ അപകടകാരികളാണെന്ന് സംഘപരിവാര്‍ തന്നെ പുരപ്പുറത്ത് കയറി പ്രഖ്യാപിക്കുകയാണ്. രാജ്യത്ത് സിഎഎ നടപ്പിലാക്കി രാജ്യത്തെ വിഭജിക്കുന്ന ബിജെപി സർക്കാർ അധികാരത്തിൽ നിന്ന് താഴെ ഇറക്കി ഇന്ത്യാ മുന്നണി സംഖ്യത്തിന് ഭരണം നക്കുകമാത്രമാണ് ഇനി രക്ഷയുള്ളു എന്ന് രാജ്യത്തെ ജനത്തിന് ബോധ്യമായിരിക്കുകയാണ്. യൂഡിഎഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിൽമുക്കിൽ നിന്ന് തിരുവമ്പാടിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
യൂഡിഎഫ് മണ്ഡലം ചെയർമാൻ ടി.ജെ കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു ജോൺസൺ, കോയ പുതുവയൽ, ഷൗക്കത്ത് കൊല്ലളത്തിൽ,അസ്കർ ചെറിയഅമ്പലത്തിൽ, മില്ലി മോഹൻ,എ.സി ബിജു, രാമചന്ദ്രൻ കരിമ്പിൽ, ഹനീഫ ആച്ച പറമ്പിൽ,ലസ്സി മാളിയേക്കൽ, , ടോമി കൊന്നക്കൽ,ടി എൻ സുരേഷ്, ഷിജു ചെമ്പനാനി,അമൽ ടി ജെയിംസ്, അബ്ദുസമദ് പേക്കാടൻ, മോയിൻ കാവുങ്ങൽ,ജിതിൻ പല്ലാട്ട്, മറിയാമ്മ ബാബു, രാജു പൈമ്പള്ളിൽ, മുജീബ് റഹ്മാൻ പി എം, ജംഷീദ്കാളിയേടത്ത്, പുരുഷൻ നെല്ലിമൂട്ടിൽ, നിഹാൽ പ്രസംഗിച്ചു.
Post a Comment