കോടഞ്ചേരി :
പൗരത്വ ഭേദഗതി ബില്ലിന് എതിരെ  എൽ ഡി എഫ് കണ്ണോത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നൈറ്റ് മാർച്ച് തെയ്യാപ്പാറയിൽ നിന്ന് പോക്കർ അങ്ങാടിയിലേക്ക് നടത്തി.

ഇലക്ട്രൽ ബോണ്ടിലൂടെ അനധികൃത സാമ്പത്തിക കൊള്ള നടത്തിയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലച്ചതും ജനങ്ങളിൽ നിന്നു മറച്ചു പിടിക്കാനുള്ള മോദി ഗവൺമെൻ്റിൻ്റെയും ബി.ജെ പിയുടെയും
ജനങ്ങളെ ഭിന്നിപ്പിച്ച് യഥാർത്ഥ പ്രശ്നങ്ങൾ മറയ്ക്കാനുള്ള കുത്സിത നീക്കമാണ് പൌരത്വ ഭേദഗതി ബില്ല് .

 മതപരമായി മനുഷ്യനെ വേർതിരിച്ചു കാണുന്ന, മതസ്പർദ്ധ വളർത്തി കലഹങ്ങൾ സൃഷ്ടിച്ച് ലാഭം കൊയ്യാനുള്ള ഫാസിസ്റ്റ് ഗൂഢാലോചനകളെ മുളയിലേ നുള്ളിക്കളയാനുള്ള സംഘടിതമായ ശ്രമം ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും വളർത്തിക്കൊണ്ടുവരണ്ടത് ഓരോ ഇന്ത്യൻ പൗരൻ്റെയും ഉത്തരവാദിത്തമാണ്

പൌരത്വ ഭേദഗതി ബില്ലിനെതിരെ തെയ്യാപ്പാറ- പോക്കർ അങ്ങാടി നൈറ്റ് മാർച്ചിൽ മേഖലാ കൺവീനർ കെ.എം ജോസഫ് മാഷ് സ്വാഗതം പറഞ്ഞു. ലിൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നൈറ്റ് മാർച്ച് എൻ .സി.പി ജില്ല സെക്രട്ടറി പി.പി ജോയ് ഉദ്ഘാടനം ചെയ്തു. കെ.എം. വർഗീസ്, ബിന്ദു റെജി, രജനി സത്യൻ, ഇ പി നാസർ, സുധീഷ് കുമാർ, സുബ്രഹ്മണ്യൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post