തിരുവമ്പാടി :
പ്രതിരോധ വാക്സിനുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ.എം മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ദേശീയ വാക്സിനേഷൻ ദിനാചരണ പ്രതിജ്ഞ മെഡിക്കൽ ഓഫീസർ ഡോ. ഫെസിനഹസ്സൻ ചൊല്ലിക്കൊടുത്തു. കെഎംസിടി നേഴ്സിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർ എസ് ബി അഖില ദിനാചരണ സന്ദേശം നൽകി. "വാക്സിനുകൾ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്നു " എന്ന വിഷയത്തിൽ ജെ പി എച്ച് എൻ വിഎം മിനി ക്ലാസ് എടുത്തു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, എൻ വി ഷില്ലി ( പി.എച്ച്.എൻ) കെ.എംസിടി നേഴ്സിംഗ് കോളേജ് പ്രൊഫ. സ്റ്റെഫി ജോൺ , അസോസിയേറ്റ് പ്രൊഫസർ ഷിൻസി സൂസൻ ഏലിയാസ് ,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സുമാരായ ജെസി സെബാസ്റ്റ്യൻ എം.ജി വിജിമോൾ, ടി ജെ ആൻ , ജെ എച്ച് ഐ മാരായ കെ.ബി ശ്രീജിത്ത് , കെ ഷാജു, മുഹമ്മദ് മുസ്തഫ ഖാൻ, മനീഷ യുകെ, ശരണ്യചന്ദ്രൻ എന്നിവർ സംസാരിച്ചു.
ആശ പ്രവർത്തകർ,കെഎംസിടി നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
Post a Comment