കോടഞ്ചേരി: ആം ആദ്മി പാർട്ടിയുടെ ദേശീയ നേതാവ്  അരവിന്ദ് കേജരിവാളിനെ ഈ.ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്  കോടഞ്ചേരിയിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
നരേന്ദ്ര മോദിയുടെ സ്വേച്ഛാധിപത്യ നടപടികളെയും ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങളെയും എന്തു വില കൊടുത്തും തടയുമെന്ന് ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രഖ്യാപിച്ചു.

മണ്ഡലം പ്രസിഡന്റ് സണ്ണി വി ജോസഫ് മനു പൈമ്പള്ളിൽ ലിൻസ് ജോർജ്ജ് എബ്രഹാം വാമറ്റത്തിൽ മാത്യു എം എ ക്വീൻ ഷാജി എലിയായാസ് പാടത്തുകാട്ടിൽ ജെയിംസ് മറ്റത്തിൽ, ജോൺസൺ അബ്രഹാം എന്നിവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post