തിരുവമ്പാടി :
യുഡിഎഫ് താഴെ തിരുവമ്പാടി ബൂത്ത് 80 കൺവെൻഷനും കമ്മറ്റി രൂപീകരണം നടത്തി. വയനാട് ലോകസഭ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ശ്രീമാൻ രാഹുൽ ഗാന്ധിയുടെ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  പ്രചരണ പരിപാടികൾ നടത്തുന്നതിന്  ലത്തീഫ് പേക്കാടൻ  ചെയർമാനായും.,  ടി എൻ സുരേഷ് കൺവീനറായും, 25 അംഗ  കമ്മിറ്റി രൂപീകരിച്ചു,  ലത്തീഫ് പേക്കാടൻ അധ്യക്ഷ വഹിച്ച കൺവെൻഷനിൽ ടി ജെ കുര്യാച്ചൻ ഉദ്ഘാടനം നിർവഹിച്ചു.


 യുഡിഎഫ് നേതാക്കളായ ഷൗക്കത്ത് കൊല്ലളം, ടി എൻ സുരേഷ്, ബിജു  എണ്ണാര്‍ മണ്ണിൽ, കെ എ അബ്ദുറഹിമാൻ, അസ്കർ ചെറിയമ്പലം, മറിയം യുസി , പി ഓ അബ്ദുറഹിമാൻ, മുഹമ്മദ് കുട്ടി ആലങ്ങാടൻ, ജംഷീദ് കാളിയടത്ത്, കബീർ, മുസ്തഫ ആലങ്ങാടൻ, എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post